ച​ന്ത​ത്തോ​ട് ശു​ചീ​ക​ര​ണം തു​ട​ങ്ങി
Monday, July 15, 2024 4:23 AM IST
മ​ര​ട്: ഓ​പ്പ​റേ​ഷ​ൻ വാ​ഹി​നി പ​ദ്ധ​തി പ്ര​കാ​രം നെ​ട്ടൂ​ർ ച​ന്ത​ത്തോ​ട് ശു​ചീ​ക​ര​ണ​മാ​രം​ഭി​ച്ചു. ജ​ല​വാ​ഹ​ന ശേ​ഷി​യും നീ​രൊ​ഴു​ക്കും ഉ​റ​പ്പാ​ക്കാ​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി. ​ശ്രീ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​സി. മ​നോ​ജ് , അ​സി.​എ​ൻ​ജി​നീ​യ​ർ മേ​രി സ​ജി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.