"ജീ​വി​ത വ​ള​ര്‍​ച്ച​യി​ല്‍ പ്രാ​ധാ​ന്യം വാ​യ​ന​യ്ക്ക്'
Monday, July 15, 2024 4:23 AM IST
കൊ​ച്ചി: ജീ​വി​ത​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ ഏ​റ്റ​വും പ്രാ​ധാ​ന്യം വാ​യ​ന​യ്ക്കാ​ണെ​ന്നും ന​ല്ല വാ​യ​ന ന​മ്മെ വ്യ​ക്തി​ത്വ​മു​ള്ള​വ​രാ​യി തീ​ര്‍​ക്കു​മെ​ന്നും ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി.​എ​ന്‍. പ​ണി​ക്ക​ര്‍ ദേ​ശീ​യ വാ​യ​ന മ​ഹോ​ത്സ​വ​ത്തോ​ട​ന​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന വാ​യ​നാ​ദി​ന​വും ക്വി​സ് മ​ത്സ​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മ​നീ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി അ​നു​പ​മ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വാ​യ​ന മി​ഷ​ന്‍ സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ. ​ബി​ജു​മോ​ന്‍, കെ.​പി. റാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​നാ​മി​ക അ​നീ​ഷ് ഒ​ന്നാം സ്ഥാ​ന​വും അ​മേ​യ എ​ല്‍​ദോ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.