വേങ്ങൂരിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു
Monday, July 15, 2024 4:09 AM IST
പെ​രു​മ്പാ​വൂ​ർ: വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൊ​ച്ചു​പു​ര​ക്ക​ൽ ഭാ​ഗ​ത്ത് കാ​ട്ടാ​ന​യെ ഷോ​ക്കേ​റ്റ് ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്ത് ശ​നി​യാ​ഴ്ച ആ​ന കൂ​ട്ട​ത്തോ​ടെ​യി​റ​ങ്ങി​യി​രു​ന്നു. ഇ​വ​യി​ലൊ​ന്നി​നെ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ കൊ​ച്ചു​പു​ര​ക്ക​ൽ വ​ള​രി​യി​ൽ ഫ്രാ​ൻ​സീ​സി​ന്‍റെ തോ​ട്ട​ത്തി​ൽ ചെ​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തിയത്.

ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ന​യു​ടെ ജ​ഡം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തോ​ട്ട​ത്തി​ലെ പ്ലാ​വി​ൽ നി​ന്നു ച​ക്ക പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രം ഒ​ടി​ഞ്ഞ് വീ​ണ് വൈ​ദ്യു​തി ക​മ്പി പൊ​ട്ടി​വീ​ണാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ എ​ത്ര ദി​വ​സം പ​ഴ​ക്ക​മു​ള്ള​ത് എ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​കൂ. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന​യെ രാ​ത്രി​യോ​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.