ആശങ്കയൊഴിയാതെ വേങ്ങൂര്‍, പനിച്ചുവിറച്ച് ജില്ല
Monday, July 15, 2024 4:09 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന പ​നി വേ​ങ്ങൂ​ർ നി​വാ​സി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പിച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ല്‍ സ്ഥി​രീ​ക​രി​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ത​രി​ൽ ര​ണ്ടോ മൂ​ന്നോ പേ​ർ വേ​ങ്ങൂ​രി​ലാ​ണ്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വേ​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ശ​നി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 250ല്‍ ​അ​ധി​കം പേ​ർ​ക്ക് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​വി​ടെ രോ​ഗം പി​ടി​പ്പെ​ട്ടു.

ഏ​പ്രി​ല്‍ 17നാ​ണ് ആ​ദ്യ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കു​ടി വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം രോ​ഗ​ബാ​ധി​ത​രും. സം​ഭ​വ​ത്തി​ല്‍ ന​ട​ത്തി​യ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ളം ആ​ണ് രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.


ക​ഴി​ഞ്ഞ​ദി​വ​സം 1007 പേ​രാ​ണ് ജി​ല്ല​യി​ല്‍ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ല്‍ 64 പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 46 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു പേ​ര്‍​ക്ക് ചി​ക്ക​ന്‍​പോ​ക്‌​സും മൂ​ക്ക​ന്നൂ​രി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ള​മ​ശേ​രി​യി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച 10 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.