കങ്ങഴ പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം
1539905
Saturday, April 5, 2025 7:26 AM IST
കങ്ങഴ: കങ്ങഴ പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ശുചിത്വ പ്രഖ്യാപനം നിര്‍വഹിച്ചു. പ്രസിഡന്റ് കെ.എസ്. റംല ബീഗം അധ്യക്ഷയായിരുന്നു.
വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, വത്സലകുമാരി കുഞ്ഞമ്മ, ജയാ സാജു, മിനി നാരായണന്, അനു ബിനോയ്, എ.എച്ച്. ഷിയാസ്, വിജയ ശ്രീകുമാര്‍, ചന്ദ്രലേഖ മോഹനന്, എ.എം. മാത്യു, സി.വി. തോമസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.