ജലാശയങ്ങൾ മാലിന്യവാഹിനികളായി; തണ്ണീർമുക്കം ബണ്ട് അടഞ്ഞുതന്നെ
1539887
Saturday, April 5, 2025 7:05 AM IST
കുമരകം: കഴിഞ്ഞ മാസം 15ന് തുറക്കേണ്ടിയിരുന്ന തണ്ണീർമുക്കം ബണ്ട് ഇനിയും തുറന്നിട്ടില്ല. കുട്ടനാടൻ ജലാശയങ്ങൾ ഇതോടെ പോളയും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച് മാലിന്യവാഹിനികളായി മാറി.
കുട്ടനാടിനെ ശുചീകരിച്ചിരുന്ന പ്രകൃതിയെ ബണ്ട് കെട്ടി തടഞ്ഞതോടെ ഉപ്പുവെള്ളം കയറിയുള്ള സ്വാഭാവിക ശുചീകരണം വർഷങ്ങളായി നടക്കുന്നില്ല. തോടുകൾക്കടിയിൽ ജലസസ്യങ്ങൾ വളർന്നും ജലോപരിതലം പുല്ലും പോളയും തിങ്ങി നിറഞ്ഞും നീരൊഴുക്കില്ലാതെ കിടക്കുകയാണ്. പുഞ്ച കൊയ്ത്ത് പൂർത്തിയായില്ല എന്ന കാരണത്താലാണ് മാർച്ച് 15ന് ബണ്ടിന്റെ ഷട്ടറുകൾ ഉയർത്താതിരുന്നത്.
കാർഷിക കലണ്ടറനുസരിച്ച് നെൽകൃഷിയിറക്കാതിരിക്കുന്നതാണ് ബണ്ട് യഥാസമയം തുറക്കാൻ കഴിയാത്തതിന്റെ കാരണം.