‘സ്നേഹത്തിന്റെ പ്രകാശനമാണ് കുരിശിന്റെ വഴി'
1539658
Friday, April 4, 2025 11:51 PM IST
ചോറ്റി: ഈശോയോടുള്ള സ്നേഹത്തിന്റെ പ്രകാശനമാണ് കുരിശിന്റെവഴിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപത ഫ്രാൻസിസ്കൻ അൽമായസഭയുടെ നേതൃത്വത്തിൽ ചോറ്റി നിർമലാരാം ആശ്രമത്തിലേക്കു നടത്തിയ കുരിശിന്റെവഴിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നമ്മുടെ ത്യാഗത്തിന്റെയും ക്ഷമയുടെയും പാപപരിഹാരത്തിനുമുള്ള മാർഗംകൂടിയാണ് കുരിശിന്റെ വഴി. ക്രൈസ്തവരുടെ ജീവിതശൈലിയായി കുരിശിന്റെവഴി മാറണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
ഫ്രാൻസിസ്കൻ അൽമായസഭ രൂപത ഡയറക്ടർ ഫാ. റോജോ പുരയിടത്തിൽ ഒഎഫ്എം, ഫാ. വില്യംസ് ഒഎഫ്എം, ജോസ് തോമസ് വെട്ടത്ത്, തോമസ് ചാക്കോ മണിമലക്കരോട്ട്, ജോസ് കിഴക്കേത്തലയ്ക്കൽ, ജോസ് ടി. തോമസ് തയ്യിൽ, ജോജോ കിഴക്കേത്തലയ്ക്കൽ തുടങ്ങിയവർ കുരിശിന്റെവഴിക്ക് നേതൃത്വം നൽകി. കുരിശിന്റെവഴിക്കുശേഷം നേർച്ചക്കഞ്ഞി വിതരണവും നടന്നു.