ജനറല്‍ ആശുപത്രി റോഡ് നിര്‍മാണം 30നകം പൂര്‍ത്തിയാക്കും
1539609
Friday, April 4, 2025 7:12 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നും ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡിന്റെ നിര്‍മാണം ദ്രുതഗതിയിൽ. ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ ലെവലിംഗിന്റെ ഭാഗമായി പഴയ ടാറിംഗ് യന്ത്രസഹായത്തോടെ പൊളിക്കുന്ന ജോലികള്‍ തുടങ്ങി. അടുത്തയാഴ്ച മെറ്റലിംഗ് നടത്തും.
ഏപ്രില്‍ 30ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജോബ് മൈക്കിള്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച ഓടയുടെ മുകളില്‍ സ്ലാബുകള്‍ നിരത്തും. റോഡ് പൂർത്തീകരണം വൈകുന്നത് ആശുപത്രിയിലേക്കുള്ള രോഗികള്‍ക്കും ഈ റോഡിലെ വ്യാപാരികള്‍ക്കും കോഫീഹൗസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ദുരിതമായിരിക്കുകയാണ്.