കോടതി പരിധി മാറ്റം: പ്രതിഷേധമിരമ്പി : എംഎല്‍എയും അഭിഭാഷകരും ക്ലര്‍ക്കുമാരും ഉപവസിച്ചു
1539900
Saturday, April 5, 2025 7:26 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ പരിധിയില്‍നിന്ന് കറുകച്ചാല്‍ പോലീസ് സ്റ്റേഷന് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലേക്കു മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍ അഭിഭാഷകരോടും ക്ലാര്ക്കുമാരോടുമൊപ്പം നിരാഹാരം അനുഷ്ഠിച്ചു.
ചങ്ങനാശേരിയുടെ രാഷ്ട്രീയ, സാമൂഹ്യ, മത, സാംസ്കാരിക രംഗത്തെ പ്രമുഖർ ഉപവാസത്തില്‍ പങ്കെടുത്തു. സമരം ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ. മാധവന്‍പിള്ള ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ജയിംസ് മാളേയ്ക്കല്‍, പി.എ. സുജാത, സി.കെ. ജോസഫ്, വിവിധസംഘടനാ പ്രതിനിധികളായ സാംസണ് വലിയപറമ്പില്‍, മുഹമ്മദ് ഫുവാദ്, കെ.ഡി. സുഗതന്, പി.എസ്. രഘുറാം, സുരേഷ് പരമേശ്വരന്, പ്രഫ. ടോമിച്ചന് ജോസഫ്, എം.പി. രാജഗോപാല്‍, സണ്ണി തോമസ്, മാത്യൂസ് ജോര്‍ജ്, ഹമീദ് തരകന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകുന്നേരം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് നാരങ്ങാനീരു നല്കി ജോബ് മൈക്കിളിന്റെ സമരം അവസാനിപ്പിച്ചു.