ഗാർഹിക പീഡനം: പ്രതിക്ക് ഒരു വർഷം തടവും പിഴയും
1539888
Saturday, April 5, 2025 7:18 AM IST
പാമ്പാടി: ഗാർഹിക പീഡനത്തിൽ പ്രതിക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാമ്പാടി നെടുംകുഴി മാധവശേരിൽ സാജു തോമസിനെയാണ് കോട്ടയം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വർഷം തടവും 3000രൂപ പിഴയും ശിക്ഷ വിധിച്ചത്.
2021ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേരകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു. പാമ്പാടി പോലീസ് ഗാർഹിക പീഡന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.