കുടുംബശ്രീ സിഡിഎസിന്റെ തലമുറ സംഗമം
1539657
Friday, April 4, 2025 11:51 PM IST
കൊടുങ്ങൂർ: വാഴൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പഴമയും പുതുമയും എന്ന പേരിൽ തലമുറ സംഗമം സംഘടിപ്പിച്ചു. പരുന്തുംപാറയിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ സ്മിതാ ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി ബേബി, പഞ്ചായത്തംഗങ്ങളായ ജിജി ജോസഫ് നടുവത്താനി, നിഷാ രാജേഷ്, ഡെൽമ ജോർജ്, കുടുംബശ്രീ മെംബർ സെക്രട്ടറി രേഖ ടി. സോമൻ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദു രാമർ, അക്കൗണ്ടന്റ് അനുപമ, കമ്യൂണിറ്റി കൗൺസിലർ നിഷാ ജെയിംസ് എന്നിവർ നേതൃത്വം നൽകി. വിവിധ വാർഡുകളിൽ നിന്നുള്ള സിഡിഎസ് അംഗങ്ങൾ, വയോജനങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.