ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാൾ കഞ്ചാവുമായി പിടിയിൽ
1539619
Friday, April 4, 2025 11:51 PM IST
പാലാ: ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെ കഞ്ചാവുമായി പാലാ എക്സൈസ് പിടികൂടി. കെഴുവംകുളം സ്വദേശി വലിയപറമ്പില്‍ വി.ആര്. ജയന് (പാണ്ടി ജയന്-46) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 55 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
വ്യാഴാഴ്ച പാലാ കടപ്പാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ജയനെ കണ്ടത്.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയതോടെ പിടികൂടുകയായിരുന്നു.
കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം വീണ്ടും ഇയാള്‍ ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു.
റെയ്ഡില്‍ പാലാ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബി. ദിനേശ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മനു ചെറിയാന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ കെ. ദിവാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. അക്ഷയ് കുമാര്‍, വി. ഹരികൃഷ്ണന്, ആര്. അനന്തു, പി.സി. ധനുരാജ്, വി.ആര്. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.