കു​റ​വി​ല​ങ്ങാ​ട്: ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റംപ​ക​രാ​ൻ ക്ലോ​ത്ത് ബാ​ങ്കു​മാ​യി സ്വ​രു​മ പാ​ലി​യേ​റ്റീ​വ് കെ​യ​ർ. നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ​വ​ർ​ക്ക് ആ​ഘോ​ഷ​വേ​ള​യി​ൽ പു​തു​വ​സ്ത്രം സ​മ്മാ​നി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ലോ​ത്ത് ബാ​ങ്കി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. കു​റ​വി​ല​ങ്ങാ​ട്, മ​ര​ങ്ങാ​ട്ടു​പി​ള്ളി, ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് സ്വ​രു​മ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സാ​ന്ത്വ​ന പ​രി​ച​ര​ണം ന​ൽ​കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വ​സ്ത്ര​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പ​ള്ളി​ക്ക​വ​ല​യി​ൽ മു​ത്തി​യ​മ്മ കോം​പ്ല​ക്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​രു​മ പാ​ലി​യേ​റ്റീ​വ് കെ​യ​റിന്‍റെ ഓ​ഫീ​സി​ലെ ബോ​ക്‌​സി​ൽ തു​ണി​ത്ത​ര​ങ്ങ​ൾ നി​ക്ഷേ​പി​ക്കാം. ഓ​ഫീ​സി​ലോ സ്വ​രു​മ വോ​ള​ണ്ടി​യ​ർ​മാ​രെയോ അ​റി​യി​ച്ചാ​ൽ നേ​രി​ട്ടെ​ത്തി പു​തു​വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്യും. അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഓ​ഫീ​സി​ൽ ല​ഭി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ നേ​രി​ട്ടെ​ത്തി വാ​ങ്ങു​ക​യും ചെ​യ്യാ​നാ​കും.

വ​ർ​ഷം മു​ഴു​വ​ൻ പ​ദ്ധ​തി തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 830 100 8361.