കോണത്താറ്റ് പാലം നിര്‍മാണത്തിലെ മെല്ലെപ്പോക്ക് : കേരളത്തിലെ വികസനമുരടിപ്പിന്റെ നേര്‍ക്കാഴ്ച: കെ.സി. ജോസഫ്
1539600
Friday, April 4, 2025 7:03 AM IST
കുമരകം: കോണത്താറ്റ് പാലം നിര്‍മാണത്തിലെ മെല്ലെപ്പോക്ക് കേരളത്തിലെ വികസന മുരടിപ്പിന്റെ നേര്‍ക്കാഴ്ചയാണെന്ന് കെ.സി. ജോസഫ്. കോണത്താറ്റ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ ലോംഗ് മാര്‍ച്ചിന്റെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കുമരകം ചന്തക്കവലയില്‍ പ്രസംഗിക്കുകയായിരുന്നു കെ.സി. ജോസഫ്.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ കവണാറ്റിന്കരയില്നിന്നുമാരംഭിച്ച ലോംഗ് മാര്‍ച്ചിന്റെ രണ്ടാം ദിനം ജാഥാ ക്യാപ്റ്റന്‍ പതാക കൈമാറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. കുമരകം ചന്തക്കവലയില്‍ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയില്‍ സമാപന സമ്മേളനം നടത്തി.
യോഗത്തില്‍ ഡിസിസി ഭാരവാഹികളായ ജി. ഗോപകുമാര്‍, പി.വി. പ്രസാദ്, എം.എന്‍. ദിവാകരന് നായര്‍, സണ്ണി കാഞ്ഞിരം, വൈക്കം മുനിസിപ്പല്‍ ചെയര്പേഴ്സന് പ്രീത രാജേഷ്, ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹികളായ അനിയന് മാത്യു, എം.വി. മനോജ്, സോബിന്‍ തെക്കേടം, ടി.സി. റോയി, അച്ചന് കുഞ്ഞ് ചേക്കോന്തയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.