സാമൂഹ്യ തിന്മകള്ക്കെതിരേയുള്ള പോരാട്ടം അധ്യാപകധര്‍മം: മാണി സി. കാപ്പന് എംഎല്‍എ
1539348
Friday, April 4, 2025 12:03 AM IST
ഇടമറ്റം: കേവലം എഴുത്തും വായനയും പഠിപ്പിക്കുന്നതല്ല അധ്യാപക ധര്‍മമെന്നും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള തിന്മകള്ക്കെതിരേ പോരാടുന്ന സമൂഹസൃഷ്ടിയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മാണി സി. കാപ്പന് എംഎല്‍എ. ഇടമറ്റം എന്‍എസ്എസ് ഐടിഇയില് നടന്ന സമൂഹസമ്പര്‍ക്ക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജര്‍ വി.ടി. സുരേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സാജോ പൂവത്താനി, വാര്‍ഡ് മെംബര്‍ ജയശ്രീ സന്തോഷ്, പിടിഎ പ്രസിഡന്റ് ബി. അശോക് കുമാര്‍, പ്രിന്‍സിപ്പല്‍ രേഖ കെ. നായര്‍, ക്യാമ്പ് ഓഫീസര്‍ എം. ആഷ എന്നിവര്‍ പ്രസംഗിച്ചു. നവീകരിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും മാണി സി. കാപ്പന് നിര്‍വഹിച്ചു.