കാപ്പ നിയമപ്രകാരം നാടു കടത്തി
1539613
Friday, April 4, 2025 7:15 AM IST
കോട്ടയം: വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പത്തനാട് ഇടയിരിക്കപ്പുഴ കൊറ്റന്‍ചിറ തകിടിയേല്‍ അബിനെ (26) കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍നിന്നും നാടു കടത്തി. കറുകച്ചാല്‍ സ്റ്റേഷനില്‍ ഇയാള്‍ പ്രതിയായി വധശ്രമത്തിനുള്‍പ്പെടെ 14 കേസുകളുണ്ട്.