യുഡിഎഫ് രാപകൽ സമരം ഇന്നുമുതൽ
1539611
Friday, April 4, 2025 7:15 AM IST
ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ യുഡിഎഫ് സംസ്ഥാന ഏകോപനസമിതി ആഹ്വാനം ചെയ്ത രാപകൽ സമരം ഇന്നുമുതൽ നാളെ രാവിലെ വരെ പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിലും നാളെയും മറ്റെന്നാളും ചങ്ങനാശേരി ടൗൺ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നഗരസഭയിലും വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളിലും നടക്കും. വൈകുന്നേരം നാലുമുതൽ പിറ്റേന്ന് രാവിലെ ഒന്പതുവരെയാണ് സമരം.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,
കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് മണിമല, അഡ്വ.പി.എസ്. രഘുറാം, കെ.എഫ്. വർഗീസ്, വി.ജെ. ലാലി, ഡോ. അജീസ് ബെൻ മാത്യൂസ്, പി.പി. തോമസ്, പി.എച്ച്. നാസർ, മുഹമ്മദ് സിയാ എന്നിവർ പങ്കെടുക്കും.