അകലക്കുന്നം പഞ്ചായത്തിന് പുരസ്കാരം
1539351
Friday, April 4, 2025 12:03 AM IST
അകലക്കുന്നം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മികച്ച മാലിന്യമുക്ത ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം അകലക്കുന്നം ഗ്രാമപഞ്ചായത്ത് നേടി. പാമ്പാടി ബ്ലോക്കിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ച ചടങ്ങില്‍ അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാറും വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളവും മെംബര്‍മാരും ചേര്‍ന്ന് അവര്‍ഡ് ഏറ്റുവാങ്ങി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറില്‍ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം റെസിഡന്റ്സ് അസോസിയേഷന് മികച്ച റെസിഡന്റ്സ് അസോസിയേഷനുള്ള പുരസ്കാരവും മികച്ച ഹരിത ടൗണിനുള്ള പുരസ്കാരം അകലക്കുന്നത്തെ കാഞ്ഞിരമറ്റം ടൗണിനും ലഭിച്ചു. മാലിന്യമുക്ത കാമ്പയിനുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയത്. ശുചിത്വഭവനം സുന്ദരഭവനം പദ്ധതി ജനശ്രദ്ധനേടിയിരുന്നു. മാലിന്യം വളമാക്കിമാറ്റി എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിക്കൃഷി എന്ന പദ്ധതിയും ശ്രദ്ധേയമായി.
ചടങ്ങില്‍ സ്റ്റാൻഡിംഗ് കമ്മിറ്റിയിംഗങ്ങളായ ജാന്‍സി ബാബു, ശ്രീലത ജയന്, ജേക്കബ് തോമസ്, മെമ്പര്‍മാരായ ബെന്നി വടക്കേടം, രാജശേഖരന് നായര്‍, റ്റെസി രാജു, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ജോര്‍ജ് തോമസ്, ഷാന്റി ബാബു, കെ.കെ. രഘു, ജീന ജോയി, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍, വിഇഒ അമലാ മാത്യു, എച്ച്.ഐ. സനല്‍ സാം,ആര്‍ജിഎസ്എ കോ-ഓര്‍ഡിനേറ്റര്‍ ആശിഷ്, ശുചിത്വമിഷന് ബ്ലോക്ക് റിസോഴസ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.