മുഖ്യമന്ത്രി രാജി വയ്ക്കണം: യുഡിഎഫ്
1539903
Saturday, April 5, 2025 7:26 AM IST
പായിപ്പാട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ മകള്‍ സിഎംഎം ആര്എലിനിന്നു മാസപ്പടി വാങ്ങിയതില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി.
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് പി.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ ജോഷി കുറുക്കന്‍കുഴി, അജീസ് ബെന്‍ മാത്യൂസ്,
ജയിംസ് വേഷ്ണാല്‍, ജോസഫ് തോമസ്, മുബാഷ് മുതിരപ്പറമ്പില്‍, സുരേഷ് പായിപ്പാട്, ഡാര്‍ളി ടെജി, ടീനാമോള്‍ റോബി, ജെസി പുളിമൂട്ടില്‍, ഓമന ചെല്ലപ്പന്, പാപ്പച്ചന് കാട്ടുപറമ്പില്‍, പൊന്നമ്മ, പി.ടി. സലിം, അബ്ദുൾ കലാം എന്നിവര്‍ പ്രസംഗിച്ചു.