പീഡാനുഭവ സ്മരണയിൽ ഭക്തജനസഹസ്രങ്ങൾ അരുവിത്തുറ വല്യച്ചൻ മലയിൽ
1539663
Friday, April 4, 2025 11:51 PM IST
അരുവിത്തുറ: ഈശോയുടെ പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്യച്ചൻമല കയറി. വെള്ളിയാഴ്ച രാവിലെ മുതൽ വല്യച്ചൻ മലയിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം അഞ്ചിന് മലയടിവാരത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് കുരിശിന്റെ വഴി സന്ദേശം നൽകി. സ്വയം ശൂന്യമാകലിന്റെ അടയാളമായ കുരിശിനെ ജീവിതത്തോട് ചേർത്തുനിർത്തുന്നവരാണ് യഥാർഥ ക്രിസ്ത്യാനികൾ എന്ന് അദ്ദേഹം പറഞ്ഞു.
അരുവിത്തുറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അബ്രഹാം കുഴിമുള്ളിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വലിയ നോമ്പ് പാതി പിന്നിട്ടതോടെ അരുവിത്തുറ വല്യച്ചൻ മലയിൽ തീർഥാടക തിരക്ക് വർദ്ധിച്ചു.