കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ ആയിരം പേരുടെ വചനമെഴുത്ത് ‘മെൽസാദ് നുഹ്റാ’ നാളെ
1539623
Friday, April 4, 2025 11:51 PM IST
കോട്ടയ്ക്കുപുറം: സെന്റ് മാത്യൂസ് പള്ളിയിൽ ആയിരം പേർ ഒരുമിച്ചിരുന്നു വചനം പകർത്തി എഴുതുന്ന ‘മെൽസാദ് നുഹ്റാ’ -വചനത്തിന്റെ വെളിച്ചം - നാളെ നടക്കുമെന്നു വികാരി ഫാ. സോണി തെക്കുമുറിയിലും സഹവികാരി ഫാ. ജെറിൻ കാവനാട്ടും അറിയിച്ചു.
രാവിലെ എട്ടിനു ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാകോണിൽ വിശുദ്ധ കുർബാന അർപ്പിച്ച് തിരുവചനമെഴുത്ത് ഉദ്ഘാടനം ചെയ്യും. വയോജനങ്ങളും മുതിർന്നവരും യുവതീയുവാക്കളും കുട്ടികളും സിസ്റ്റേഴ്സും മതാധ്യാപകരും പങ്കുചേരും. പള്ളിയിൽ എത്താൻ പറ്റാത്ത ഏകദേശം 200 പേർ സ്വന്തം ഭവനങ്ങളിൽ ഇരുന്നായിരിക്കും തിരുവചനം പകർത്തി എഴുതുന്നത്. ഇതിനൊരുക്കമായി ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറാൾ ഫാ.ആന്റണി ഏത്തക്കാട് ബൈബിൾ പ്രതിഷ്ഠ നടത്തി. ഇതേത്തുടർന്ന് ഇടവകയിൽ വചനവായന ആഴ്ച നടന്നുവരികയാണ്. ഓരോരുത്തരും എഴുതേണ്ട ബൈബിൾ ഭാഗങ്ങൾ അവരവരുടെ വീടുകളിൽ എത്തിച്ചുകഴിഞ്ഞു.