പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ: പ്രദക്ഷിണം ഭക്തിസാന്ദ്രമായി
1539881
Saturday, April 5, 2025 7:05 AM IST
പാമ്പാടി: പാമ്പാടി തിരുമേനിയുടെ ചരമ വജ്ര ജൂബിലി ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു പാമ്പാടി കാത്തീഡ്രലിൽനിന്നു ദയറയിലേക്ക് നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പാമ്പാടി തിരുമേനി അനുസ്മരണ പ്രസംഗം നടത്തി.
ഇന്ന് പുലർച്ചെ അഞ്ചിന് വിശുദ്ധ കുർബാന: ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത. രാവിലെ എട്ടിന് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും കബറിടത്തിൽ ധൂപപ്രാർഥനയും. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹികവാഴ്വ്.