ചേരുംചുവട് പാലത്തിനു സമീപം വാഹനാപകടം പതിവായി
1539602
Friday, April 4, 2025 7:12 AM IST
വൈക്കം: ചേരുംചുവട് പാലത്തിനു സമീപം വാഹന അപകടം പതിവാകുന്നു. ലിങ്ക്റോഡിന്റെ വീതിക്കുറവാണ് അപകടങ്ങൾക്കിടയാക്കുന്നത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ലോറി ഇടിച്ചു റോഡരികിലെ ചായക്കട ഭാഗികമായി തകർന്നിരുന്നു. വൈക്കം ചേരുംചുവട് പാലത്തിനു സമീപത്ത് സമീപവാസിയായ ശശി നടത്തുന്ന തനിമയെന്ന ചായക്കടയാണ് തകർന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വളവുമായി വന്ന ലോറി വീതികുറഞ്ഞ റോഡിലെ പാലത്തിനു സമീപത്തെ റോഡിലേക്ക് തിരിക്കുമ്പോൾ ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറി ചായക്കടയുടെ മുൻഭാഗമടക്കം തകർന്നു.
കട തുറന്ന് പ്രവർത്തിക്കാൻ കഴിയാതെ വന്നതാടെ നിർധന കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.