ഇടയ്ക്കാട്ട്, കോക്കാട്ട് പാടത്ത് എള്ളും ചെറു ധാന്യങ്ങളും ഇനി വിളയും
1539656
Friday, April 4, 2025 11:51 PM IST
എലിക്കുളം: ഔഷധനെല്ലിനമായ രക്തശാലിയുടെ ബംബർ വിളവിന് ശേഷം എലിക്കുളം പഞ്ചായത്തിലെ കോക്കാട്ട്, ഇടയ്ക്കാട്ട് പാടത്ത് എള്ളിന്റെയും ചെറുധാന്യങ്ങളുടെയും കൃഷിക്ക് തുടക്കമായി. പൊന്നൊഴുകും തോട് വികസന സമിതിയും എലിക്കുളം ടൂറിസം ക്ലബുമാണ് ഇവയുടെ കൃഷിക്ക് നേതൃത്വം നൽകുന്നത്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആശാ റോയ്, സെൽവി വിത്സൻ, മാത്യൂസ് പെരുമനങ്ങാട്ട്, ദീപാ ശ്രീജേഷ്, കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, പൊന്നൊഴുകും തോട് വികസന സമിതി പ്രസിഡന്റ് മാത്യു കോക്കാട്ട് തോമസ്, പാടശേഖര സമിതി ഭാരവാഹികളായ ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, കെ.കെ. വാസു കരിമുണ്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.