അതിരമ്പുഴ ഫൊറോനയിലെ 14 പള്ളികളിലൂടെ സഞ്ചരിക്കുന്ന കുരിശിന്റെ വഴി ഇന്ന്
1539880
Saturday, April 5, 2025 7:05 AM IST
അതിരമ്പുഴ: അതിരമ്പുഴ ഫൊറോനായിലെ 14 പള്ളികളിലൂടെ കടന്നുപോകുന്ന കുരിശിന്റെ വഴി ഇന്നു നടക്കും. സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽനിന്ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന കുരിശിന്റെ വഴി രാത്രി 8.30ന് ഫൊറോനാ പള്ളിയിൽ തിരികെയെത്തി സമാപിക്കും.
കുരിശിന്റെ വഴിയുടെ ഓരോ സ്ഥലങ്ങൾ ഓരോ പള്ളികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിരമ്പുഴ പള്ളിയിലെ ഗദ്സമെൻ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുരിശിന്റെ വഴി.
ഓരോ ഇടവകയിലെയും വൈദികർ അതത് സ്ഥലങ്ങളുടെ പ്രാർഥനകൾക്ക് കാർമികത്വം വഹിക്കും.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കുരിശിന്റെ വഴിക്ക് ആദ്യാവസാനം നേതൃത്വം നൽകും.