ഈശോയുടെ സഹനങ്ങളോടു ചേര്‍ന്ന് സഞ്ചരിക്കണം: മാര്‍ തോമസ് തറയില്‍
1539621
Friday, April 4, 2025 11:51 PM IST
ചങ്ങനാശേരി: വലിയ നോമ്പിന്റെ പീഢാനുഭവ ദിനങ്ങളില്‍ കൂടുതല്‍ വചനം വായിച്ചും പ്രാര്‍ഥിച്ചും ഈശോയുടെ സഹനങ്ങളോടുചേര്ന്ന് സഞ്ചരിക്കാനും ജീവിക്കാനും കഴിയണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കുരിശിന്റെ വഴി പാറേല്‍ പള്ളിയിൽ എത്തിച്ചേര്‍ന്നപ്പോള്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഇത് ജീവിതത്തിന്റെ സഹനങ്ങളും വെല്ലുവിളികളും നേരിടാന്‍ ശക്തിപകരും. സര്‍വശക്തനായ ദൈവം നമ്മോടൊപ്പം ഉണ്ടെന്ന വിശ്വാസം ജീവിതത്തിനു കരുത്തുപകരുമെന്നും മാര്‍ തറയില്‍ കൂട്ടിച്ചേര്‍ത്തു.