ലഹരിക്കെതിരേ ബോധവത്കരണം: ‘കാക്കപ്പൊന്ന്’ പ്രകാശനം ചെയ്തു
1539883
Saturday, April 5, 2025 7:05 AM IST
ഏറ്റുമാനൂർ: ലഹരിക്കെതിരേ ബോധവത്കരണവുമായി ഹ്രസ്വചിത്രം. ഇന്റർസൈറ്റ് മീഡിയയുടെ ബാനറിൽ കെ.പി. പ്രസാദ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പ്രകാശനകർമം ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു നിർവഹിച്ചു. ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ഏറ്റുമാനൂരപ്പൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ഹേമന്ത്കുമാർ എന്നിവർ പ്രസംഗിച്ചു.
രതി പ്രസാദ് കഥയും ജയകൃഷ്ണൻ റെഡ് മൂവീസ് കാമറയും ശ്രീജേഷ് ശ്രീധരൻ എഡിറ്റിംഗും അജിത് പുതുപ്പള്ളി കലാസംവിധാനവും നിർവഹിച്ച കാലിക പ്രാധാന്യമുള്ള ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നുണ്ട്.