മാലിന്യമുക്തം-നവകേരളം കാമ്പയിന്: കടുത്തുരുത്തി മണ്ഡലം സംഗമം ഇന്ന്
1539604
Friday, April 4, 2025 7:12 AM IST
കടുത്തുരുത്തി: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ കടുത്തുരുത്തി നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രഖ്യാപനസംഗമം ഇന്നു രണ്ടിന് കടുത്തുരുത്തി സിവില്‍ സ്റ്റേഷന് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടക്കും.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനങ്ങള്‍ക്ക് ശേഷമാണ് കടുത്തുരുത്തി മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനും ജനകീയ-ഉദ്യോഗസ്ഥ പങ്കാളിത്തത്തിൽ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടിരിക്കുന്നത്.