അജ്ഞാതന്‍ ട്രെയില്‍നിന്നും വീണു മരിച്ചു
1539911
Saturday, April 5, 2025 10:32 PM IST
കടുത്തുരുത്തി: അജ്ഞാതന്‍ ട്രെയില്‍നിന്നും വീണു മരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ പിറവം റോഡ് റെയില്‍വെ സ്റ്റേഷന് സമീപം പൂനെ-കന്യാകുമാരി ട്രെയിനില്‍നിന്നും ട്രാക്കില്‍ വീണാണ് മരിച്ചത്.
30നും 35നും മധ്യേ പ്രായമുള്ളയാള്‍ക്ക് 165 സെന്റീമീറ്ററോളം ഉയരവും കറുത്ത് മെലിഞ്ഞ ശരീരവുമാണുള്ളത്. കറുത്ത മേല്‍മീശയും താടിയുമുണ്ട്. നീല ജീന്‍സും ടീ ഷര്‍ട്ടുകളും മുകളില്‍ കറുത്ത കോട്ടുമാണ് ധരിച്ചിരിക്കുന്നത്.
വെള്ളൂര്‍ പോലീസ് കേസെടുത്തു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇതോടൊപ്പമുള്ള നമ്പരിലോ വിവരമറിയിക്കണം: 949794729.