കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹം: യുഡിഎഫ് രാപകല്‍ സമരത്തിനു തുടക്കം
1539902
Saturday, April 5, 2025 7:26 AM IST
ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരേ യുഡിഎഫിന്റെ രാപകല്‍ സമരത്തിനു തുടക്കമായി. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ചെയര്മാന് മോട്ടി മുല്ലശേരി അധ്യക്ഷത വഹിച്ചു. സണ്ണിച്ചന് പുലിക്കോട്ട്, പി.എന്‍. നൗഷാദ്, ബെറ്റി ടോജോ, കെ.എ. ജോസഫ്, സിബി ചാമക്കാല, ജയിംസ് പതാരംചിറ, ജയിംസ് കാലാവടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പായിപ്പാട്: പായിപ്പാട്ട് ആരംഭിച്ച രാപകല്‍ സമരം കെപിസിസി സെക്രട്ടറി പി.എസ്. രഘുറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് പി.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അജീസ് ബെന്‍ മാത്യൂസ് മുഖ്യപ്രസംഗം നടത്തി. വി.ജെ. ലാലി, ജോഷി കുറുക്കന്‍കുഴി, ജയിംസ് വേഷ്ണാല്‍, മുബാഷ് മുതിരപ്പറമ്പില്‍, ബെറ്റി ടോജോ, ജോസഫ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരം ഇന്നു രാവിലെ എട്ടിന് സമാപിക്കും.
വാഴപ്പള്ളി, മാടപ്പള്ളി, ചങ്ങനാശേരി ടൗണ്‍ എന്നീ മണ്ഡലങ്ങളില്‍ രാപകല്‍ സമരം ഇന്നു വൈകുന്നേരം അഞ്ചിനാരംഭിച്ച് നാളെ രാവിലെ എട്ടിന് സമാപിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കെ.സി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.