തയ്യല്‍ മെഷീനുകൾ വിതരണം ചെയ്തു
1539595
Friday, April 4, 2025 7:03 AM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണോദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
50 വനിതകള്‍ക്ക് തയ്യല്‍ മെഷീനുകൾ വിതരണം ചെയ്തു.