തലയാഴത്ത് മികവിനുള്ള പുരസ്കാരം രണ്ടാം വാർഡിന്
1539892
Saturday, April 5, 2025 7:18 AM IST
തലയാഴം: മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനത്തിൽ തലയാഴം പഞ്ചായത്തിലെ ഏറ്റവും മികച്ച വാർഡിനുള്ള പുരസ്കാരം രണ്ടാം വാർഡ് നേടി.
ഏറ്റവും മികച്ച ഹരിതകർമസേന അംഗത്തിനുള്ള പുരസ്കാരം ശ്രീലേഖ അജി മന്ദിരത്തും സംരംഭത്തിനുള്ള പുരസ്കാരം ഉദയമ്മ കാർത്തികേയനും മികച്ച കുടുംബശ്രീയായി മാതൃക കുടുംബശ്രീയെയും മികച്ച സ്വകാര്യ വ്യാപാരസ്ഥാപനമായി സലി ചെറിയാൻതറയെയും ഹരിതമിത്രം വീടായി കൈലാസത്തിൽ നാരായണൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.