വൈക്കം, കടുത്തുരുത്തി മാലിന്യമുക്ത ബ്ലോക്ക്പഞ്ചായത്തുകൾ
1539890
Saturday, April 5, 2025 7:18 AM IST
വൈക്കം: ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്ത ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന ശുചിത്വ പ്രഖ്യാപന സമ്മേളനം പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് പി.ആർ. സലിലടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മികച്ച പഞ്ചായത്ത്, മികച്ച കുടുംബശ്രീ സി ഡി എസ് , മികച്ച ഹരിത ടൗൺ എന്നീ അവാർഡുകൾ ചെമ്പ് പഞ്ചായത്ത് കരസ്ഥമാക്കി. ഹരിതവായനശാലയായി വെച്ചൂർ മഹാത്മ ഗ്രന്ഥശാലയെ തെരഞ്ഞെടുത്തു. ഹരിത പൊതു ഇടമായി ടിവിപുരം മൂത്തേടത്തുകാവിനേയും മികച്ച റസിഡൻഷ്യൽ അസോസിയേഷനായി തലയാഴം അമ്പാനപള്ളിയേയും തെരഞ്ഞെടുത്തു.
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. കടുത്തുരുത്തി ഓപ്പണ്‍ സ്റ്റേജില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോണ്സണ് കൊട്ടുകപ്പിള്ളി സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെ യ്തു. പഞ്ചായത്തംഗങ്ങളായ സ്കറിയ വര്‍ക്കി, പി.വി. സുനില്‍, സ്കറിയ വര്‍ക്കി, സെലീനമ്മ ജോര്‍ജ്, ശ്രുതി ദാസ് എന്നിവര്‍ പ്രസംഗിച്ചു.
മികച്ച ഹരിത സ്ഥാപനങ്ങളായി കല്ലറ പിഎച്ച്സിയും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന് ഹോസ്പിറ്റലും മികച്ച ഹരിത സ്കൂളായി കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്എസും അവാര്‍ഡ് നേടി.