ജനകീയ വിചാരണയാത്ര സംഘടിപ്പിക്കും
1539617
Friday, April 4, 2025 10:17 PM IST
കൊക്കയാര്‍: പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെ കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ വിചാരണയാത്രയും പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ വികസന രംഗത്ത് വന്‍ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കഴിവുകേട് മൂലം ഒരുകോടി പത്തു ലക്ഷം രൂപ നഷ്ടപ്പെടുത്തി. ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചെന്ന് പറയുന്ന മൂന്നുകോടിയോളം രൂപ വെറുതെയായി. ഇതിനെതിരേയാണ് ശക്തമായ സമരവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്.
നാളെ രാവിലെ 7.30ന് അഴങ്ങാട്ടില് ജനകീയവിചാരണ യാത്ര ഡിസിസി ജനറല്‍ സെക്രട്ടറി സിറിയക് തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങള്‍ പര്യടനം നടത്തി വൈകുന്നേരം 5.30ന് ഏന്തയാര്‍ ഈസ്റ്റില്‍ സമാപിക്കും. സമാപന സമ്മേളനം എഐസിസി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും.
ഏഴിന് രാവിലെ 10ന് നാരകംപുഴയില്‍ പ്രതിഷേധമാര്‍ച്ച് ഡിസിസി മുന്‍ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്യും. 11ന് കൊക്കയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. സണ്ണി തുരുത്തിപ്പളളി അധ്യക്ഷത വഹിക്കും.