സാഹസിക ഇനങ്ങളില്‍ പരിശീലനം
1539352
Friday, April 4, 2025 12:03 AM IST
പാലാ: സാഹസികതയുടെ ലഹരി പരിചയപ്പെടുത്തി പാലാ സെന്റ് തോമസ് ഹൈസ്കൂള്‍. കുറവിലങ്ങാട് ദേവമാതാ കോളജിന്റെ സഹകരണത്തോടെ വിവിധ സാഹസിക ഇനങ്ങളാണ് സ്കൂള്‍ മുറ്റത്ത് അരങ്ങേറിയത്. റാപ്പെലിംഗ്, ജൂമറിംഗ്, വാലി ക്രോസിംഗ്, കാര്‍ഗോ നെറ്റ് തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന വിവിധ സാഹസിക ഇനങ്ങളാണ് കുട്ടികള്‍ക്ക് പരിചയപ്പെടാനും പരിശീലിക്കാനും അവസരമൊരുക്കിയത്.
സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ഫ്രെഡ്ഡി പെരിങ്ങാമലയില്‍ ഉദ്ഘാടനം നിര്‍വഹിച്ച അഡ്വഞ്ചര്‍ ക്യാമ്പിന് ദേവമാതാ കോളജ് കായികവിഭാഗം പ്രഫസര്‍ സതീശ് തോമസ്, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രഫസര്‍ സുനില്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കി. സ്കൂള്‍ ഹെഡ്മാസ്റ്റര് ഫാ. റെജിമോന് സ്കറിയ, അധ്യാപകരായ ബാബു ജോസഫ്, ഫാ. ജോമി ജോര്‍ജ്, ജോബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.