‘നാടിന്റെ വൃത്തി തകർന്നാൽ പ്രകൃതി ദുരന്തം’
1539350
Friday, April 4, 2025 12:03 AM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പരിധിയില്‍ മികച്ച നിലയില്‍ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും യോഗത്തില്‍ പുരസ്കാരങ്ങള്‍ നല്കി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ആദരിച്ചു.
മികച്ച പഞ്ചായത്തായി തിടനാടിനെയും തൊട്ടടുത്ത സ്ഥാനങ്ങളില്‍ മേലുകാവ്, മൂന്നിലവ്, തീക്കോയി, തലനാട്, തലപ്പലം, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ശുചിത്വപാലനത്തില്‍ മികച്ച സര്‍ക്കാര്‍ സ്ഥാപനമായി തലനാട് കുടുംബാരോഗ്യ കേന്ദ്രവും മികച്ച സ്വകാര്യ സ്ഥാപനമായി തലപ്പലം ദീപ്തി മൗണ്ട് സെമിനാരിയും വ്യാപാര സ്ഥാപനമായി തിടനാട് കൊട്ടാരം ടെക്സ്റ്റൈയില്‍സും പൂഞ്ഞാര്‍ മണിയന്‍കുന്ന് അസോസിയേഷനെ മികച്ച റെസിഡന്‍സ് അസോസിയേഷനായും തീക്കോയി പീപ്പിള്‍സ് ലൈബ്രറി മികച്ച ഹരിത വായനശാലയായും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
പൂഞ്ഞാര്‍ തെക്കേക്കരയിലെ കുന്നോന്നി റിവര്‍വാലി മികച്ച ഹരിത പൊതു ഇടമായും തലപ്പലം പഞ്ചായത്തിലെ സിഡിഎസ് മികച്ച ഹരിത സിഡിഎസ് ആയും മികച്ച ഹരിതകര്‍മസേന കണ്‍സോര്‍ഷ്യമായി തിടനാട് പഞ്ചായത്ത് കണ്‍സോര്‍ഷ്യത്തെയും മികച്ച ഹരിത ടൗണായി തലപ്പലം പ്ലാശനാല്‍ ടൗണും തൊട്ടടുത്ത സ്ഥാനം നേടി തലനാട് ടൗണും മികച്ച ഹരിത ടൂറിസം കേന്ദ്രങ്ങളായി മാര്‍മല അരുവി, ഇലവീഴാപ്പൂഞ്ചിറ, കട്ടിക്കയം, ചോനാമല ഇല്ലിക്കല്‍കല്ലും ഹരിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ജനകീയ സ്ഥാപനമായി പൂഞ്ഞാര്‍ തെക്കേക്കരയിലെ ഭൂമികയും തെരഞ്ഞെടുക്കപ്പെട്ട് പുരസ്കാരങ്ങള്‍ നല്കി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ അധ്യക്ഷത വഹിച്ചു.