മാലിന്യ നിര്‍മാര്‍ജനം: ജില്ലയുടെ നേട്ടങ്ങള്‍ ചര്‍ച്ചചെയ്ത് ഓപ്പണ്‍ഫോറം
1539882
Saturday, April 5, 2025 7:05 AM IST
കോട്ടയം: മാലിന്യമുക്ത കേരളം യാഥാര്‍ഥ്യമാക്കുന്നതില്‍ ജില്ല കൈവരിച്ച നേട്ടങ്ങളും ഇനി ചെയ്യാനുള്ള കാര്യങ്ങളും ചര്‍ച്ചചെയ്ത് ഓപ്പണ്‍ഫോറം. മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായാണ് കളക്ടറേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തി ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്. ‘പ്രശ്നങ്ങളും പരിഹാര നിര്‍ദേശങ്ങളും’ എന്ന പ്രമേയത്തില്‍ നടന്ന ഓപ്പണ്‍ഫോറം കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് മോഡറേറ്ററായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.ആര്. അനുപമ, സുധാ കുര്യന്, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷറഫ് പി. ഹംസ, ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് സെക്രട്ടറി ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്,
റെസിഡന്റ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള, ബേക്കേഴ്സ് അസോസിയേഷന് പ്രതിനിധി സി.പി. പ്രേംരാജ്, അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം തുടങ്ങിയവർ പങ്കെ ടുത്തു.