കോഴിക്കോട് സ്വദേശിയുടെ കാല്‍നട യാത്ര കോട്ടയത്തെത്തി
1539622
Friday, April 4, 2025 11:51 PM IST
കോട്ടയം: മാനസീകാരോഗ്യ ബോധവത്കരണ സന്ദേശവുമായി കോഴിക്കോട് സ്വദേശി കാല്‍നട യാത്ര നടത്തുന്നു. താമരശേരി ആനിത്തോട്ടത്തില്‍ ആന്റണി ജോയിയാണു തിരുവനന്തപുരത്തുനിന്നു കാസര്‍ഗോഡ് വരെ കാല്‍നട യാത്ര നടത്തുന്നത്. കഴിഞ്ഞ 26നു തിരുവനന്തപുരം കഴക്കൂട്ടത്ത് ഗോപിനാഥ് മുതുകാട് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 10 ദിവസം പിന്നിട്ട് ഇന്നലെ കോട്ടയത്ത് എത്തിച്ചേര്‍ന്നു.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉയര്‍ത്തുന്നതിനും അതുവഴിയായി മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ യോഗ്യരായ വ്യക്തികളെ സമീപിച്ചു കൃത്യമായ പ്രതിവിധികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കാല്‍നട യാത്ര. 1000 ലധികം കിലോമീറ്റര്‍ സഞ്ചരിച്ച് മേയ് ഏഴിന് കാസര്‍ഗോഡ് യാത്ര അവസാനിക്കും. ആന്റണി ജോയിക്ക് പിന്തുണയും മാനസീകാരോഗ്യ ബോധവത്കരണ സന്ദേശ ലഘുലേഖവിതരണവുമായി അനില ജോണി, വിപിന്‍ ലാല്‍, കെ.എല്‍. ധനേഷ് എന്നിവരുമൊപ്പമുണ്ട്.