യുഡിഎഫിന്റെ രാപകല്‍ സമരം തുടങ്ങി
1539886
Saturday, April 5, 2025 7:05 AM IST
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരേ യുഡിഎഫിന്റെ രാപകല്‍ സമരം കോട്ടയത്തു നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജെയ്സണ്‍ ജോസഫ്, ടി.സി. അരുണ്‍, ടോമി വേദഗിരി, മദന്‍ലാല്‍, ജോണി ജോസഫ്, എസ്. രാജീവ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ രാപകല്‍ സമരം നടന്നതായി യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് അറിയിച്ചു.