അകലക്കുന്നം മികച്ച മാലിന്യമുക്ത പഞ്ചായത്ത്
1539596
Friday, April 4, 2025 7:03 AM IST
പള്ളിക്കത്തോട്: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത ബ്ലോക്കായി പ്രഖ്യാപിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ അകലക്കുന്നം, കിടങ്ങൂര്‍, എലിക്കുളം, മണര്‍കാട്, പാമ്പാടി, കൂരോപ്പട, മീനടം, പള്ളിക്കത്തോട് പഞ്ചായത്തുകളെ മാലിന്യമുക്തമായി പ്രഖ്യാപിച്ചശേഷമാണ് ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ പാമ്പാടി ബ്ലോക്കിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് അധ്യക്ഷയായിരുന്നു. ചടങ്ങില്‍ മാലിന്യമുക്ത രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തിനും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്കാരം വിതരണം ചെയ്തു.
മികച്ച പഞ്ചായത്തായി അകലക്കുന്നം പഞ്ചായത്തിനെയും മികച്ച സര്‍ക്കാര്‍ സ്ഥാപനമായി ആനിക്കാട് വില്ലേജ് ഓഫീസിനേയും മികച്ച സ്വകാര്യസ്ഥാപനമായി സജ്ജീവനം റീഹാബിലിറ്റേഷന്‍ സെന്ററിനേയും, മികച്ച വ്യാപാര സ്ഥാപനമായി മീനടം നെടുംപൊയ്കയില്‍ സ്റ്റോഴ്സിനേയും, മികച്ച റെസിഡന്റ്സ് അസോസിയേഷനായി അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം റെസിഡന്റ്സ് അസോസിയേഷനേയും, മികച്ച ഹരിത വായനശാലയായി എലിക്കുളം പഞ്ചായത്തിലെ പനമറ്റം ദേശീയ വായനശാലയേയും,
മികച്ച പൊതു ഇടമായി മണര്‍കാട് പഞ്ചായത്തിലെ നാലുമണിക്കാറ്റിനേയും മികച്ച സിഡിഎസ് ആയി കിടങ്ങൂര്‍ സിഡിഎസിനേയും, മികച്ച ഹരിത ടൗണായി അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം ടൗണിനേയും, മികച്ച ഹരിതകര്‍മസേനയായി പാമ്പാടി പഞ്ചായത്തിലെ ഹരിതകര്മസേനയേയും തെരഞ്ഞെടുത്തു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ.എം.കെ. രാധാകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അനില്‍കുമാര്‍, ജിമ്മി ജേക്കബ്, അമ്പിളി മാത്യു, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് പി.ജി. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മറിയമ്മ ഏബ്രഹാം, സി.എം. മാത്യു, അംഗങ്ങളായ ഡോ. മേഴ്സി ജോണ്‍, ജോബി ജോമി, ടി.എം. ജോർജ്, ബിജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.