ച​ങ്ങ​നാ​ശേ​രി: ബൊ​ക്കാ ജൂ​ണി​യേ​ഴ്‌​സ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഡ്വ.​എ.​എം. ക​ല്യാ​ണ കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ക്‌​സ് എം​എ​ല്‍എ മെ​മ്മോ​റി​യ​ല്‍ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ഇ​ന്ന് രാ​ത്രി ഏ​ഴി​ന് പെ​രു​ന്ന കു​ഴി​മ​ണ്ണി​ല്‍ ഫ്‌​ളെ​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ക്കും.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​മാ​ധ​വ​ന്‍ പി​ള്ള പ​താ​ക ഉ​യ​ര്‍ത്തും. ര​ക്ഷാ​ധി​കാ​രി രാ​ജാ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ൺ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, കൗ​ണ്‍സി​ല​ര്‍ പ്ര​സ​ന്ന​കു​മാ​രി, ടോ​ണി പു​ളി​ക്ക​ല്‍, നൗ​ഫ​ല്‍ നാ​സ​ര്‍, നി​സാ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.