സിഎൽസി വാർഷികം ആഘോഷിച്ചു
1539893
Saturday, April 5, 2025 7:18 AM IST
വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ 463-ാമത് ലോക സിഎൽസി ദിനം ആചരിച്ചു. വെൽഫെയർ സെന്ററിൽ നടന്ന സമ്മേളനം വൈക്കം ഫെറോന വികാരി റവ.ഡോ. ബെർക്കുമെൻസ് കൊടക്കൽ ഉദ്ഘാടനം ചെയ്തു. സിഎൽസി അതിരൂപത പ്രസിഡന്റ് സിനോബി ജോയ് അധ്യക്ഷത വഹിച്ചു.
ലഹരിവിരുദ്ധ സന്ദേശ റാലി എറണാകുളം അങ്കമാലി അതിരൂപത മദ്യ വിരുദ്ധ സമതി ഡയറക്ടർ ഫാ. ടോണി കോട്ടക്കൽ ജാഥാ ക്യാപ്റ്റൻ സിനോബി ജോയിക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.
ഫാ. ജെഫിൻ മാവേലി, സിവിൽ എക്സൈസ് ഓഫീസർ അശോക്, അതിരൂപത സിഎൽ സി ഡയറക്ടർ ഫാ.ആന്റോ ചാലിശേരി, ഫാ.ബിജുചക്കേത്ത്, അതിരൂപത ജനറൽ സെക്രട്ടറി ഹെനിൻ്റ് ജോസഫ് , സിഎൽസി വൈക്കം ഫെറോന പ്രസിഡന്റ് ആഷിക്ക് ആന്റണി, വൈസ് പ്രസിഡന്റുമാരായ മജേഷ്,മെറീന ആൻറണി, ജോയിന്റ് സെക്രട്ടറിമാരായ കുര്യാക്കോസ്, അലൻ,ലിംസോ ജോസ്, ഷിജോ വർഗീസ് എന്നിവർ സംബന്ധിച്ചു.