അവാര്‍ഡ് ജേതാക്കളെ ആദരിച്ചു
1539287
Thursday, April 3, 2025 7:14 AM IST
ചങ്ങനാശേരി: പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇത്തിത്താനം ആശാഭവന് ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര അവാര്‍ഡ് ജേതാക്കളായ സിസ്റ്റര്‍ എലൈസ കുപ്പോഴയ്ക്കല്‍, ഡോ. റോസമ്മ ഫിലിപ്പ് എന്നിവര്‍ക്ക് പൗരസ്വീകരണവും അനുമോദനവും നല്കി.
കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാള്‍ ഫാ. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉപഹാരസമര്‍പ്പണം നടത്തി.
വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് ആന്റണി, ഇത്തിത്താനം സെന്റ് മേരിസ് പള്ളി വികാരി ഫാ. ഫ്രാന്‍സിസ് പുല്ലുകാട്, സിസ്റ്റര്‍ സെലിന് പറമുണ്ടയില്‍, അപ്പു എസ്. ആലുക്കല്‍, സിസ്റ്റര്‍ ജൂലിയറ്റ് സിഎംസി, റോജി ആന്റണി, ബിജു പുല്ലുകാട്, സിബി അബ്ദുല്‍ സലാം, സാബു കളരിക്കല്‍ എന്നിവർ പ്രസംഗിച്ചു.