ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടയം ഡിസിസി
1539022
Wednesday, April 2, 2025 11:48 PM IST
കോട്ടയം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
ജോര്‍ജ് ഫിലിപ്പ്, ബൈജു ചെറുകോട്ടയില്‍, ജിതിന് ജയിംസ്, ബബിലു സജി ജോസഫ്, ശ്യാംജിത്ത് പൊന്നപ്പന്, കൊച്ചുമോന് വെള്ളാവൂര്‍, ടി.എസ്. വിനോദ് എന്നിവര്‍ തലമുണ്ഡനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിസി ബോബി മുടി മുറിച്ചും പ്രതിഷേധിച്ചു. കുഞ്ഞ് ഇല്ലമ്പള്ളി, എം.പി. സന്തോഷ് കുമാര്‍, ജോണി ജോസഫ്, ജോബിന് ജേക്കബ്, ചിന്തു കുര്യന് ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.