തെങ്ങണയില്‍ യുഡിഎഫ് രാപകല്‍ സമരം നാളെ തുടങ്ങും
1539282
Thursday, April 3, 2025 7:14 AM IST
ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെയും ശനിയാഴ്ചയും തെങ്ങണയില്‍ രാപകല്‍ സമരം നടത്താന്‍ യുഡിഎഫ് മാടപ്പള്ളി മണ്ഡലം സമ്മേളനം തീരുമാനിച്ചു. ജല്‍ ജീവന് മിഷനുവേണ്ടി പൈപ്പിടുന്നതിനായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് യോഗം ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടു.
മണ്ഡലം യുഡിഎഫ് ചെയര്മാന് ബാബു കുരീത്രയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ആന്റണി കുന്നുംപുറം മുഖ്യപ്രസംഗം നടത്തി.
കുഞ്ഞ് കൈതമറ്റം, കെ. സുരേന്ദ്രനാഥ പണിക്കര്‍, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, ജോര്‍ജുകുട്ടി കൊഴുപ്പക്കുളം, സൈന തോമസ്, ജയശ്രീ പ്രഹ്ലാദന്, ബേബിച്ചന് ഓലിക്കര, സെലിനാമ്മ തോമസ്, തോമസ് പാലാക്കുന്നേല്‍, സോബിച്ചന്, കണ്ണമ്പള്ളി, ജയിംസ് പഴയചിറ, പി.എം. ഷെരീഫ്, ഷിനോ ഓലിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.