ലഹരി വിപത്തിനെതിരേ ഒന്നിക്കണം: ജി. സുകുമാരന്‍ നായര്‍
1538975
Wednesday, April 2, 2025 7:10 AM IST
ചങ്ങനാശേരി: ലഹരിയുടെ പിടിയില്‍നിന്നു കേരള സമൂഹത്തെ രക്ഷിക്കാന്‍ സര്‍ക്കാരും ജനങ്ങളും രക്ഷകര്‍ത്താക്കളും ഒരേ മനസോടുകൂടി മുന്നിട്ടിറങ്ങണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിനോ ലഹരിക്ക് അടിമപ്പെട്ട ആളുകള്‍ക്ക് നിര്‍ബന്ധിത ചികിത്സ നല്‍കുന്നതിനോ നിലവിലുള്ള സര്‍ക്കാരിനോ ഇതിനു മുമ്പുള്ള സര്‍ക്കാരുകള്‍ക്കോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.