മേസ്തിരി, കാര്‍പെന്റര്‍ ഒത്തുചേരലും പൊതുസമ്മേളനവും ഇന്ന്
1539026
Wednesday, April 2, 2025 11:48 PM IST
ഏറ്റുമാനൂര്‍: വനിതാ ശക്തീകരണത്തിനും അവരുടെ സാമ്പത്തിക ഭദ്രതയ്ക്കും വ്യക്തിത്വ വികസനത്തിനും ഉതകുന്ന നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതുറന്ന അര്‍ച്ചന വിമന്‍സ് സെന്റര്‍ സേവനത്തിന്റെ ഇരുപതാം വര്‍ഷത്തിലേക്ക്.
വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നു രാവിലെ 10.30 ന് വെട്ടിമുകള്‍ കേന്ദ്ര ഓഫീസ് ഓഡിറ്റോറിയത്തില്‍ അര്‍ച്ചനയിലൂടെ പരിശീലനം നേടിയ മേസ്തിരി, കാര്‍പെന്റര്‍ ഒത്തുചേരലും വിപുലമായ കൂട്ടായ്മയും നടത്തും.
അര്‍ച്ചനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളായ ലക്സംബര്‍ഗിലെ പാര്താജ് ലു എന്ന സംഘടനയുടെ പ്രസിഡന്റ് ഡെനീസ് റിച്ചാര്‍ഡ് മുഖ്യാതിഥിയായിരിക്കും. പൊതുസമ്മേളനം, സ്നേഹവിരുന്ന്, കലാപരിപാടികള്‍ തുടങ്ങിയവ നടത്തപ്പെടും. ജനപ്രതിനിധികള്‍, സാമൂഹിക-സാസ്കാരിക- സാമുദായിക നേതാക്കൾ തുടങ്ങിയവര്‍ പങ്കെടുക്കും.