എടിഎം ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ചു
1539284
Thursday, April 3, 2025 7:14 AM IST
ചങ്ങനാശേരി: എടിഎം പണമിടപാടില്‍ സര്‍വീസ് ചാര്‍ജ് ഉയര്‍ത്തിയ ബാങ്ക് നടപടിക്കെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ചങ്ങനാശേരി എസ്ബിഐ ടൗണ്‍ ബ്രാഞ്ചിനു മുമ്പില്‍ സമരം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.
ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ലിസി ജോസ്, ലാലിമ്മ ടോമി, ജെമിനി സുരേഷ്, മേരിക്കുട്ടി പാറക്കടവില്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, ഷാജി മരങ്ങാട്, ജോസി കല്ലുകളം, ജോയിച്ചന്‍ പാണ്ടിശേരി,
സെബാസ്റ്റ്യന്‍ ഞാറങ്ങാട്ടില്, ജോസഫ് കാര്‍ത്തികപ്പള്ളി, ബാബു സി., ടി.പി. മാത്യു, ടോം കായിത്തറ, ജോഷി കൊല്ലാപുരം, തങ്കച്ചന് പോളയ്ക്കല്‍, ബേബിച്ചന് തടത്തില്‍, ജോയിച്ചന്‍ പീലിയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.