നിയന്ത്രണംവിട്ട എയ്സ് സുരക്ഷാവേലിയിലേക്ക് ഇടിച്ചുകയറി
1539276
Thursday, April 3, 2025 7:05 AM IST
തലയാഴം: പാഴ്സലുമായി വന്ന എയ്സ് നിയന്ത്രണംവിട്ട് സുരക്ഷാവേലിയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു. കൈക്ക് പരിക്കേറ്റ തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ പുലർച്ചെ 2.30ന് തലയാഴം മാരാംവീട് പാലത്തിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തെ കൊറിയർ സർവീസ് സ്ഥാപനത്തിന്റെ വാഹനമാണ് പാഴ്സലുകൾ ഇറക്കുന്നതിനായി വരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.