ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം
1539030
Wednesday, April 2, 2025 11:48 PM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, സ്ഥിരം സമിതി അധ്യക്ഷരായ റിജോ വാളാന്തറ, ബിജു ചക്കാല, മഞ്ജു മാത്യു, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ദേശീയപാതയില്‍നിന്ന് മണിമല റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലാണ് വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ശൗചാലയങ്ങളും കോഫി ഷോപ്പും ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.